വളപ്പൊട്ടുകള്‍
Published: 2/22/2008 in jayakeralam.com
പൂച്ച രാജാവ്
കാട്ടിലവനൊരു സിംഹരാജാവ്
അവന്റെ ഗര്ജ്ജനത്തില്
ഓരിയിടല്‍ നിര്‍ത്താത്ത കുറുക്കന്മാരില്ല
ഓടി ഒളിക്കാത്ത മാന്പേടകളില്ല
കാല് വിറക്കാത്ത മുയലുകലില്ല
സിംഹത്തേ പിടിക്കാന്‍ മാളത്തില്‍
എത്തിയവര്‍ കണ്ടതോ ഒരു പൂച്ചയെ.
കഥ
ഒരു കഥ എഴുതി വായിച്ചപ്പോള്‍
എവിടെയൊക്കെയോ പൊരുത്തകേടുകള്‍.
അവന് അത് കീറിവലിച്ചെറിഞ്ഞു.
അവന് ഒരിക്കലും അറിഞ്ഞില്ല
അത് സ്വന്തം ജീവിതം ആയിരുന്നു
കൈത്തിരി
ഏകാന്തതയുടെ ഇരുട്ടില്‍
തപ്പി തടഞ്ഞ അവന്
സ്നേഹത്തിന്റെ കൈത്തിരി കിട്ടി.
എന്നാല്സംശയത്തിന്റെ നിഴലുകള്‍
അതിനെ മറച്ചു കളഞ്ഞു.
വിശ്വാസം രക്ഷക്കെത്ത്തിയപ്പോലെക്കും
അക്ഷമ ആ തിരിയെ തന്നെഊതി കെടുത്തിയിരുന്നു.


